തൃശ്ശൂരിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം : രണ്ട് പേര്‍ പിടിയില്‍
rape

തൃശൂര്‍ കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പിടിയിലായി. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.കഴിഞ്ഞ മാസം 26നാണ് സംഭവം. വൈകിട്ട് പാലക്കാട് നിന്ന് യുവതി ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ഈ സമയം സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പൊലീസ് ചമഞ്ഞ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. യുവതിയെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പമിരുത്തി പ്രതികള്‍ ഫോട്ടോ എടുക്കുകയും ചെയ്തു.

Share this story