മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചത് തങ്ങളെന്ന് സേവാഭാരതി

vasavan

മെഡിക്കല്‍ കോളേജില്‍ രൂപീകരിച്ച ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനത്തില്‍ വിവാദം. സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചത് തങ്ങളാണെന്ന് സേവാഭാരതി ഉന്നയിച്ചു. മന്ത്രി ആര്‍എസ്എസ് സേവാ പ്രമുഖിനൊപ്പമാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്നും സേവാഭാരതി ആരോപിച്ചു. സേവാഭാരതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം. ശബരിമല തീര്‍ത്ഥാടകര്‍ക്കായാണ് ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുളളത്.

എന്നാല്‍ സേവാഭാരതിയുടെ ആരോപണം മന്ത്രി വിഎന്‍ വാസവന്‍ നിഷേധിച്ചു. മെഡിക്കല്‍ കോളേജ് റവന്യൂ വകുപ്പ് സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കാണ് താന്‍ ഉദ്ഘാടനം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. സേവാഭാരതിയുടെ അനാവശ്യ വിവാദമാണ്. കഴിഞ്ഞ വര്‍ഷവും ഇതേ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു


 

Share this story