സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം മറ്റന്നാൾ ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും : വി ശിവൻകുട്ടി

google news
Minister V Sivankutty

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വെള്ളിയാഴ്ച നടക്കും. ആഗസ്റ്റ് 15നാണ് രണ്ടാംഘട്ട അലോട്ട്മെന്റ്. 22ാം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. ആഗസ്റ്റ് 25ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ​ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കും. ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ വിദ്യാർഥികളുടെ മൊബൈൽ​ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. കോവിഡുകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിലാണ് പഠനത്തിനായി വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകിയത്. എന്നാൽ, ഇപ്പോൾ സാധാരണ പോലെ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.


 

Tags