സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 49കാരന്‍ അറസ്റ്റില്‍

arrest

ബസില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബാലുശ്ശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടു മീത്തല്‍ ബാബു എന്ന മധുവിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 49 കാരനായ പ്രതി വട്ടോളിയില്‍ ടയര്‍ കട നടത്തുകയായിരുന്നു. 

പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.

Share this story