വൈകിയെത്തിയ കുട്ടികൾക്ക് മുന്നിൽ സ്കൂൾഗേറ്റ് അടച്ചു : സംഭവം ആലപ്പുഴയിൽ

gate

ആലപ്പുഴ : വൈകിയെത്തിയ കുട്ടികൾക്ക് മുന്നിൽ സ്കൂൾഗേറ്റ് അടച്ചു.ആലപ്പുഴയിലെ ഒരു സ്കൂളിലാണ് സംഭവം .ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. 

സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.രക്ഷിതാക്കളെത്തി സ്കൂൾ പ്രിൻസിപ്പളുമായി ച‍ര്‍ച്ച നടത്തിയ ശേഷം വൈകി വരുന്നവരുടെ രജിസ്റ്ററിൽ പേർ എഴുതിച്ച ശേഷം കുട്ടികളെ സ്കൂളിന് ഉള്ളിലേക്ക്  കയറ്റിവിട്ടു . 

Share this story