എറണാകുളത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്
hh

എറണാകുളം ഇലഞ്ഞിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്.നാല് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ് പരുക്കേറ്റത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്.

സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറി വന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.

Share this story