ശമ്പള പ്രതിസന്ധി ; സമരം ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന്‍
ksrtc
ട്രേഡ് യുണിയനുകള്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കും

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കും. ടിഡിഎഫ് സെകട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ്ണ ആരംഭിക്കും. ബിഎംഎസ്സിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്നുണ്ടാകും. ശമ്പള വിതരണം നാളെ കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മാനേജ്‌മെന്റ് നിലപാട്.

വിഷു, ഈസ്റ്റര്‍ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം ശക്തമാക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല ധര്‍ണ്ണ ആരംഭിക്കും.

Share this story