സജി ചെറിയാന്റെ എംഎൽഎ സ്ഥാനം : ഹർജികൾ വിധി പറയാൻ മാറ്റി
saji cheriyan


കൊച്ചി : ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ച സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്. മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചിട്ടും സജി ചെറിയാൻ പ്രസ്താവന തിരുത്തിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബഹുജൻ ദ്രാവിഡ പാർട്ടി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണു ഹർജികൾ നൽകിയത്.

Share this story