മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കണം ; സുപ്രീം കോടതിയില്‍ ഹര്‍ജി
supreme court

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പരിശോധന നടത്താന്‍ മേല്‍നോട്ട സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡോ ജോ ജോസഫാണ് ഹര്‍ജി കോടതിയില്‍ ഫയല്‍ ചെയ്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഒടുവില്‍ നടന്നത് 2010-11 കാലഘട്ടത്തിലാണ്. എല്ലാ വലിയ അണക്കെട്ടുകളുടേയും സുരക്ഷാ പരിശോധന പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ടതുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
 

Share this story