നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു
Sabarimala
. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഇന്നുണ്ടാകും .

നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകള്‍ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളില്‍ പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഇന്നുണ്ടാകും .സന്നിധാനത്ത് ശക്തമായ മഴ തുടരുകയാണ്.

ഇന്ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതല്‍ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീര്‍ത്തനാലാപനത്തോടെ ശ്രീകോവില്‍ നട അടയ്ക്കും. 

Share this story