ചായ കുടിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു

train

കണ്ണൂർ: നടാലിൽ ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു.വ്യാഴാഴ്ച സന്ധ്യയോടെയാണ് നടാലിൽ വെച്ച് ശബരിമലക്ക് പുറപ്പെട്ട കർണ്ണാടകയിലെ അയ്യപ്പഭക്തൻ ട്രെയിൻ തട്ടി മരിച്ചത്.കർണ്ണാടക ഗോക്ക താലൂക്കിലെ അടിവട്ടി എച്ച് എസ് 90 ലെ സന്തോഷ് സിദ്ദപ്പ കാൺടി (40)യാണ് മരിച്ചത്.കർണ്ണാടകയിൽ നിന്ന് പുറപ്പെട്ട ഏഴംഘ സംഘം യാത്രക്കിടെ ചായ കുടിക്കാൻ വാഹനം നടാലിൽ നിർത്തിയതായിരുന്നു.ഇതിനിടെ മൂത്ര വിസർജ്ജനത്തിനായി സന്തോഷ് പോയപ്പോഴാണ് അബദ്ധത്തിൽ തീവണ്ടി തട്ടിയത്. സിദ്ദപ്പ - പാർവ്വതി ദമ്പതികളുടെ മകനാണ്. ഭാര്യവിജയലക്ഷ്മി. അഞ്ചു മക്കളുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിൽ എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

Share this story