എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 99.26
reslut

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.26 ആണ്. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനത്തിൽ ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാടും രേഖപ്പെടുത്തിയത്. ഫുൾ എ പ്ലസിൽ മുന്നിലുള്ളത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 3024 പേർക്ക് ഫുൾ എ പ്ലസ് നേടി.

കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 പേർ ആൺകുട്ടികളുമാണ്. 1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തിയത്. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ൽ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി, ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ൾ:

https:/pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (എ​​​ച്ച്.​​​ഐ) ഫ​​​ലം http:/thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി ഫ​​​ലം http://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി. ഫ​​​ലം http://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.

Share this story