എസ്എസ്എൽസി പരീക്ഷാഫലം നാളെ

google news
SSLC exam results


തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. തുടർന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( http://keralaresults.nic.in ) വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സാധിക്കും.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ സംസ്‌ഥാനത്ത് നടന്ന എസ്എസ്എൽസി പരീക്ഷയിൽ 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു. പരീക്ഷകൾ പൂർത്തിയായി ഒന്നര മാസത്തിന് ശേഷമാണ് നിലവിൽ ഫലം പ്രസിദ്ധീകരിക്കുന്നത്. ഫല പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും വിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്‌തമാക്കി.

പരീക്ഷാഫലം എങ്ങനെ അറിയാം

 .ഔദ്യോഗിക വെബ്സൈറ്റായ http://keralaresults.nic.in അല്ലെങ്കിൽ http://keralapareekshabhavan.in സന്ദർശിക്കുക. ഹോംപേജിൽ ‘Kerala SSLC Result 2022’ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക.എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും.ഫലം ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റെടുക്കാവുന്നതാണ്.
 

Tags