കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുബത്തിന് നേരെ റിപ്പര്‍ മോഡല്‍ ആക്രമണം; ഒരാള്‍കൂടി അറസ്റ്റില്‍
arrest2
തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ക്രൂരമര്‍ദ്ദനമേറ്റിരുന്നു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുബത്തെ റിപ്പര്‍ മോഡലില്‍ ചുറ്റിക കൊണ്ട് അക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പൊലീസിന്റെ പിടിയിലായി. പഴകുളം പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കക്കോട് ബദരിയ ഹൗസില്‍ ഹാരിസിനാണ് ചുറ്റിക കൊണ്ടുളള ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റത്. പുനലൂര്‍ ചൗക്ക റോഡില്‍വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടകരമായ നിലയില്‍ കാറിനെ ഇടിക്കാന്‍ പോയതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികളാണ് ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ക്രൂരമര്‍ദ്ദനമേറ്റിരുന്നു.

സംഭവസ്ഥലത്ത് നിന്ന് തന്നെ പുനലൂര്‍ മൂസാ വരിക്കുന്ന് സ്വദേശി ആല്‍ഫിന മന്‍സിലില്‍ അംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍ പോയ മറ്റൊരു പ്രതിയായ തൊളിക്കോട് കാഞ്ഞിരംവിള വീട്ടില്‍ റോബിനാണ് ഇപ്പോള്‍ അറസ്റ്റിലായത്.

Share this story