മലയാളത്തിലെ മറ്റ് അഡൽസ് ഓൺലി പടത്തിലെ നായികമാർക്ക് ഇല്ലാത്ത വിലക്ക് ഷക്കീലക്ക് എന്തിന് ?: ഫേസ്ബുക്ക് പോസ്റ്റുമായി റിനീഷ് തിരുവള്ളൂർ

rineesh

ദിവസങ്ങൾക്ക് മുൻപ് ഷക്കീല മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന ട്രെയ്ലർ ലോഞ്ച് പരിപാടിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ അനുമതി നിഷേധിച്ചതിനുപിന്നാലെ ഫേസ്ബുക് പോസ്റ്റുമായി റിനീഷ് തിരുവള്ളൂർ രംഗത്ത്  .മലയാളത്തിലെ മറ്റ് അഡൽസ് ഓൺലി പടത്തിലെ നായികമാർക്ക് ഇല്ലാത്ത വിലക്ക് ഷക്കീലക്ക് എന്തിനെന്നാണ് റിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.സീമയും ഷീലയും ജയഭാരതിയും ശ്വേതയും സണ്ണിലിയോണും ഉൾപ്പെടെയുള്ള  പ്രതിഭാശാലികളായ നടിമാർ കേരളത്തിലെ പ്രധാനവും അപ്രധാനവുമായ ഒട്ടേറെ വേദികളിൽ  ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ അസ്പൃശ്യത എന്തിനാണ് ഷക്കീല എന്ന നടിക്ക് കൽപ്പിക്കുന്നത്  എന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം 

സീമയും ഷീലയും ജയഭാരതിയും ശ്വേതയും സണ്ണിലിയോണും ഉൾപ്പെടെയുള്ള  പ്രതിഭാശാലികളായ നടിമാർ കേരളത്തിലെ പ്രധാനവും അപ്രധാനവുമായ ഒട്ടേറെ വേദികളിൽ  ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ അസ്പൃശ്യത എന്തിനാണ് ഷക്കീല എന്ന നടിക്ക് കൽപ്പിക്കുന്നത് ? 

മലയാളത്തിലെ മറ്റ് അഡൽസ് ഓൺലി പടത്തിലെ നായികമാർക്ക് ഇല്ലാത്ത വിലക്ക് ഷക്കീലക്ക് എന്തിന് ? 

ഷക്കീല എന്ന പേര് കേട്ടാൽ എന്തിനാണ് സദാചാരമാന്യ ദേഹങ്ങൾക്ക് അലർജിയുണ്ടാക്കുന്നത് എന്നതിൻ്റെ മറുപടി അവർതന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. ജീവിക്കാൻ വേണ്ടിയാണ് ശരീരം വിറ്റു തുടങ്ങിയത് എന്ന യഥാർത്ഥ്യം തുറന്നു പറഞ്ഞ നടിയാണ് അവർ. 
ജനിച്ചു വളർന്ന മുതൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നാണ് അവർ നേരത്തെ മാധ്യമങ്ങളിൽ പറയുന്നത്. തൻറെ ശരീരം വിൽക്കാൻ പറഞ്ഞത് പതിനഞ്ചാമത്തെ വയസ്സിൽ സ്വന്തം വീട്ടുകാർ തന്നെയായിരുന്നു എന്നും  അന്നുതൊട്ട് വീട്ടുകാർക്ക് താനൊരു പണം കായ്ക്കുന്ന മരം ആയിരുന്നു എന്നാല്ലാമുള്ള സത്യങ്ങളും ഷക്കീല എന്ന 'തടിച്ചനടി' ലോകത്തോട് വിളിച്ചുപറഞ്ഞു.

ഒരു കാലത്ത് കച്ചവട സിനിമയിയുടെ പ്രധാന ലാഭമാർഗ്ഗമായിരുന്നു ബിഗ്രേഡ് 'എ' സിനിമകൾ. കാലം മാറിയപ്പോൾ അതിൽ നിന്നും മാറി ചിന്തിച്ചപ്പോൾ പോലും ഷക്കീലയെ തേടി മികച്ച കഥാപാത്രങ്ങൾ അവർക്ക് ലഭിച്ചില്ല. പ്രത്യേക തരം നടിയായി ബ്രാൻറ് ചെയ്യപ്പെട്ടു.അത് ഇപ്പോഴും മാറിയിട്ടില്ല എന്നത് ആശ്ചര്യമാണ്.   

രഹസ്യമായി എന്റെ ചിത്രങ്ങള്‍ കാണുകയും പരസ്യമായി എന്നെ തള്ളിപ്പറയുകയും ചെയ്യുന്നവരാണ് മലയാളികൾ ഇതിന് കാരണം മലയാളികളുടെ തന്റെടക്കുറവും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയവുമാണ്. മനസില്‍ ആഗ്രഹങ്ങള്‍ മൂടിവയ്ക്കുകയും പുറത്ത് സദാചാരം പ്രസംഗിക്കുകയുമാണ് മലയാളികള്‍ ചെയ്യുന്നതെന്നും ഷക്കീല ഒരിക്കൽ പറഞ്ഞതു തന്നെയാണ് യഥാർത്ഥ്യം. 

ഒരു സിനിമാ പ്രേമേഷൻ വേദിയിൽ അവർക്ക് വിലക്കുണ്ടായി എന്ന വാർത്ത 'പ്രമോഷൻ' തന്ത്രമായി കാണുന്നില്ല. മലയാളികൾ നടത്തുന്ന 
സ്വയം പ്രഖ്യാപിത പുരോഗമനസമൂഹം ഇങ്ങനെയുള്ള കപടസദാചാരസമൂഹമാണെന്നു കൂടെ ചിന്തിക്കണം. 

റിനീഷ് തിരുവള്ളൂർ

Share this story