റിഫ മെഹ്നുവിന്റെ മരണം : മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു
Rifa Mehinu

കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ ജാമ്യാപേക്ഷ മേയ് 20ന് കോടതി പരിഗണിക്കും. െമഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു.

മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതർക്ക്  വിവരങ്ങൾ നൽകിയതായി പൊലീസ് പറഞ്ഞു. മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്ന കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു.

Share this story