കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് നിരക്കുകള്‍ പുതുക്കി

kochi metro

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് നിരക്കുകള്‍ പുതുക്കി. കൊവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.കാറിനും ജീപ്പിനും ആദ്യ രണ്ട് മണിക്കൂറിന് പുതിയ നിരക്ക് 15 രൂപയാണ്. പിന്നീടുളള ഓരോ മണിക്കൂറിനും അഞ്ച് രൂപ വീതം ഈടാക്കുന്നതാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാണ് ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍ മെട്രോ യാത്രക്കാരല്ലാത്തവര്‍ സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും. കാറിനും ജീപ്പിനും ആദ്യ രണ്ട് മണിക്കൂറിന് 35 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിന് ഇരുപത് രൂപയുമാണ് ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിന് പത്ത് രൂപ വീതവും സ്റ്റേഷനില്‍ നിന്നും ഈടാക്കും.

Share this story