പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ്‌ ചെന്നിത്തല

ramesh chennithala

കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ്‌ ചെന്നിത്തല.പല തരത്തിൽ അഭിപ്രായം ഉണ്ടാകും. അത് പാർട്ടി വേദിയിൽ വേണം പറയാൻ. ഇപ്പോൾ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷനാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിൽ ഐക്യമാണ് വലുതെന്നും ചെന്നിത്തല വ്യക്തമാക്കി . 

ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കണം. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കിൽ സിപിഎം പങ്കെടുക്കുകയാണ് വേണ്ടത്. സിപിഐയെ സിപിഎം ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പോയ കെ വി തോമസിന് ഇപ്പോളെങ്കിലും സിപിഎം ഒരു സ്ഥാനം കൊടുത്തതിൽ സന്തോഷമുണ്ട്. സ്ഥാനം നൽകി മോദി നേതാക്കളെ ബിജെപിയിൽ എത്തിക്കുന്ന തന്ത്രമാണ് പിണറായി കേരളത്തിൽ നടത്തുന്നത്. കെ വി തോമസിന് ഒപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story