കത്തുകള്‍ സി പി എം നെ തിരിഞ്ഞ് കുത്തുന്നു രമേശ് ചെന്നിത്തല

chennithala


 കത്തുകള്‍ സിപിഎമ്മിനെ ഇപ്പോള്‍ തിരിഞ്ഞ് കുത്തിക്കൊണ്ടിരിക്കുന്ന സമയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്നത് ഗുരുതരമായ അഴിമതിയാണ്. ഈ അഴിമതിക്കെതിരെ ഇതുവരെ മുഖ്യമന്ത്രി ഒരു വാക്ക് സംസാരിച്ചിട്ടില്ല. എന്തുകൊണ്ട് സംസാരിക്കുന്നില്ല? എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത് പകല്‍ കൊള്ളയാണ്. എന്തുകൊണ്ട് അതില്‍ നടപടി ഉണ്ടാകുന്നില്ല? വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പ്രസ്താവന വന്നു അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ല. 

ഇവിടെ ന്യായമായി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടേണ്ട അവസരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രമായി കേരളത്തിലെ ജോലി മുഴുവന്‍ റിസര്‍വ് ചെയ്തിരിക്കുന്ന സാഹചര്യമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. തുടര്‍ഭരണം കേരളത്തിന് വലിയൊരു ശാപമായി മാറി. ഇതാണ് ബംഗാളില്‍ സംഭവിച്ചത്. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ് ഇത്രയും ജനവിരുദ്ധമായ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നു തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. പരിഹരിക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു

Share this story