കോൺ​ഗ്രസിന്റെ രാജ്ഭവൻ ഉപരോധവും അറസ്റ്റ് വരിക്കലും മാറ്റിവെച്ചു
congress house

തിരുവനന്തപുരം: വിലക്കയറ്റം,തൊഴിലില്ലായ്മ,അഗ്‌നിപഥ് പദ്ധതി,അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ആഗസ്റ്റ് 5ന് എ.ഐ.സി.സി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രാജ്ഭവന്‍ ഉപരോധം മാറ്റിവെച്ചു.

അന്നേ ദിവസം ബ്ലോക്ക്,ജില്ലാ ആസ്ഥാന തലത്തില്‍ നടത്താനിരുന്ന അറസ്റ്റ് വരിക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിഷേധ സമരങ്ങളും കേരളത്തിലെ അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Share this story