'ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തു', സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ പങ്കാളിയാകൂ..;ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടര്‍
renu raj
എല്ലാ വീടുകളിലും ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ അറിയിപ്പ്.

ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തു, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ പങ്കാളിയാകൂ, ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. എല്ലാ വീടുകളിലും ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. 

എന്നാല്‍ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ആഹ്വാനം ചെയ്തത് അല്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ല..എല്ലാ വീടുകളിലും ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും പതാക ഉയര്‍ത്താന്‍ പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്…നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താതെ പിന്നെ എന്തിനാണ് മാഡം മുഖ്യമന്ത്രിയുടെ ചിത്രം മാത്രം ഇതില്‍ കൊടുത്തിരിക്കുന്നത്? – ചിത്രത്തിന് താഴെ വ്യാപക പ്രതിഷേധമാണ് വരുന്നത്.

Share this story