ഞായറാഴ്ചവരെ കേരളത്തില്‍ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്കില്ല
Thu, 21 Apr 2022

മലയോര മേഖലകളില്‍ കൂടുതല്‍ക് മഴ കിട്ടും.
സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. 30 മുതല്‍ 40 കീ.മി വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണെമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ കൂടുതല്‍ക് മഴ കിട്ടും. കേരള ലക്ഷദ്വീപ് തീരങ്ങങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല.
തെക്കന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്.