മഴ ജാഗ്രത തുടരുന്നു : നാളെ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Fri, 5 Aug 2022

ആലപ്പുഴ: സംസ്ഥാനത്താകെ ഇന്ന് അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത ശക്തമായി തുടരും. ജില്ലകളിലെ മഴ ജാഗ്രതയുടെ ഭാഗമായി കളക്ടർമാർ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. അവധി പ്രഖ്യാപിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.