പ്രദര്‍ശന വള്ളംകളിയില്‍ രാഹുല്‍ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം
rahul

പുന്നമടക്കായലില്‍ നടത്തിയ പ്രദര്‍ശന വള്ളംകളിയില്‍ രാഹുല്‍ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം. ഭാരത് ജൂഡോ യാത്രയുടെ ഇടവേളയിലാണ് രാഹുല്‍ ഗാന്ധി തുഴയെറിയാന്‍ സമയം കണ്ടെത്തിയത്. 

നടുവിലാപ്പറമ്പിന്റെ നടുവിലായി രാഹുല്‍ തുഴയെറിയാന്‍ എത്തിയപ്പോള്‍ പുന്നമടക്കായലില്‍ ആവേശം വാനോളം. രാഹുലിനൊപ്പം തുഴ പിടിച്ച കെ സി വേണുഗോപാലും. ആനാരിയും വള്ളംകുളങ്ങരയും കട്ടക്ക് പിടിച്ചെങ്കിലും രാഹുലും കൂട്ടരും ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചു. കെസി വേണുഗോപാലിന്റെ ആനാരി ചുണ്ടന്‍ രണ്ടാമതെത്തി. തുഴയെറിയാന്‍ പഠിപ്പിച്ച സഹതാരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.

Share this story