പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും

google news
court
കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായത്.

പരവൂരിലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി? ബന്ധപ്പെട്ട് വിചാരണ നേരിടുന്ന 51 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തി?ന്റെ പേജുകളുടെ രണ്ടുലക്ഷത്തോളം വരുന്ന പകര്‍പ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് പരവൂര്‍ ജുഡി?ഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് എ.ആര്‍. പ്രേംകുമാറാണ് കോതിയില്‍ രേഖകള്‍ ഹാജരാക്കുന്നത്.
സാക്ഷിമൊഴികള്‍, മജിസ്‌ട്രേറ്റ് മുമ്പകെ കൊടുത്ത മൊഴികള്‍, പൊലീസ് റിപ്പോര്‍ട്ട്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുകള്‍, പരി?ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാരേഖകള്‍ എന്നിവ ഉള്‍പ്പടെയുള്ള രേഖകളാണ് കോടതിയില്‍ ഹാജരാക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍. രവീന്ദ്രന്‍ ഹാജരായി.

കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം 110 പേരാണ് മരിച്ചത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തമുണ്ടായത്. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. കമ്പത്തിനായി നിറച്ചിരുന്ന വെടി മരുന്നിലേക്ക്? തീ?പ്പൊരി വീണാണ്? അപകടമുണ്ടായതെന്നാണ്? കേസ്? അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ്? അപകടത്തില്‍ പരുക്കേറ്റത്?. അതോടൊപ്പം 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു.

Tags