കുടുംബശ്രീ വഴി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തടക്കം വിപണി കണ്ടെത്തും : മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

google news
govindan master
കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും.

കുടുംബശ്രീ വഴി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിങ്ങിലൂടെ വിദേശത്തടക്കം വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും.


ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. ഒരു പഞ്ചായത്തില്‍ ഒരു ഉല്‍പ്പന്നം എന്ന രീതിയിലേക്ക് എത്താനാകണം. അധികം വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags