ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു; പണിമുടക്കിന് ആഹ്വാനം ചെയ്ത് സിഐടിയു
police
ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. .

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്.

ഇന്നലെ രാത്രി വക്കത്ത് സര്‍വീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം.ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സി.ഐ.ടി.യുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.

Share this story