പാത്രം തലയില്‍ കുടുങ്ങി : രണ്ട് വയസ്സുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്
amarnath


കോഴിക്കോട് : മീഞ്ചന്തയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.

പാത്രം മുറിച്ച് മാറ്റാ അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപെടുത്തി. വ്യാഴാഴ്ച രാവിലെ കളിച്ചു കൊണ്ടിരിക്കെയായിരുന്നു രണ്ടുവയസ്സുകാരൻ അമർനാഥിന്റെ തലയിൽ അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്.
തലയിൽ പാത്രം കൂടുങ്ങിയ രണ്ടര വയസ്സുകാരനേയും കൊണ്ട് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റർ അകലയുള്ള മീഞ്ചന്ത അഗ്നി രക്ഷാ സേനയുടെ ഓഫീസിലേക്ക്ച്ചെന്നു. തുടർന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തിൽ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.

ഷിയേഴ്സ് ഉപയോഗിച്ചാണ് തലയിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. തലയിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയതോടെ രണ്ടു വയസ്സുകാരൻ അമർനാഥും ഹാപ്പി.

Share this story