പോപ്പുലര്‍ ഫ്രണ്ട് ജപ്തി: തിങ്കളാഴ്ച പൂര്‍ത്തിയാകും: മന്ത്രി കെ. രാജന്‍

minister k rakjan

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ. രാജന്‍. കൊച്ചിയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

അഭ്യന്തര വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമുള്ള ജപ്തി നടപടികള്‍ നടന്നുവരികയാണ്. കോടതി നിര്‍ദേശപ്രകാരമാണ് അറ്റാച്ച്‌മെന്റ് നടപടികള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. 

റവന്യൂ റിക്കവറിയുടെ 35 -ാം ചട്ടം പ്രകാരമുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി കോടതി നിര്‍ദേശപ്രകാരം മാത്രമേ നടത്താനാകൂ. റവന്യൂ റിക്കവറി ചട്ടത്തിലെ 7, 34 സെക്ഷന്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍ നേരിട്ട് അറ്റാച്ച് ചെയ്യാന്‍ കോടതി പ്രത്യേകമായി നിര്‍ദേശിച്ചതിനാലാണ് ആ രീതിയില്‍ നടപടി സ്വീകരിച്ചത്.

Share this story