പോപുലർ ഫ്രണ്ട് ആർ.എസ്.എസിന് ആളെ കൂട്ടിക്കൊടുക്കുന്ന സംഘടന : ഡി.വൈ.എഫ്.ഐ
dyfi

ആർ.എസ്.എസിന് ആളെ കൂട്ടിക്കൊടുക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ടെന്നും ആർ.എസ്.എസും അവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഡി.വൈ.എഫ്‌.ഐ നേതാവ് വി. വസീഫ്. രാജ്യത്തെ ഭരണകൂടത്തെ ഉപയോഗപ്പെടുത്തി വർഗീയത സൃഷ്ടിക്കുന്നവരാണ് ആർ.എസ്.എസെന്നും വസീഫ് മീഡിയവൺ ചാനൽ ഫസ്റ്റ് ടിബേറ്റിൽ വ്യക്തമാക്കി.

ഗുജറാത്തിൽ കൊലപാതകവും കൂട്ട ബലാത്സംഗവും നടത്തിയ ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടപ്പോൾ സി.പി.എം നേതാവ് സുഭാഷിണി അലിയും ഡൽഹി വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ ബൃന്ദാ കാരാട്ടുമാണ് കോടതിയിലൂടെ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Share this story