ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും പൊലീസിനുമെല്ലാം നന്ദിയെന്ന് പോപ്പുലര്‍ ഫ്രണ്ട്
popular front

സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട് കേരള ഘടകം. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നാണ് പിഎഫ്‌ഐയുടെ വിശദീകരണം.

ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share this story