അച്ഛനെയുംമകളെയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്
kattakada

കാട്ടാക്കടയില്‍ അച്ഛനെയുംമകളെയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാതെ പൊലീസ്. പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. മര്‍ദ്ദിച്ച സംഘത്തിലുള്‍പ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേര്‍ത്തു. ഒളിവില്‍ നിന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമ്പോഴും സമ്മര്‍ദ്ദം ചെലുത്തി കീഴടക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനില്‍ക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം.

ദൃശ്യങ്ങളില്‍ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എഫ്‌ഐആറില്‍ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേര്‍ത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഞ്ചാമന്‍ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേര്‍ത്തത്.

Share this story