കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനം ; സൈനീകനും സഹോദരനും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

kilikollur

കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങള്‍ക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 

പൊലീസുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യമുണ്ട്.

തങ്ങളെ എ.എസ്.ഐ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പൊലീസ് കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകര്‍ക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ വിഷ്ണു ആരോപിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചെടുത്ത കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം.

Share this story