മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത ആക്രമണം; തോമസ് ഐസക്ക്

google news
ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഏ​പ്രി​ല്‍ ആ​ദ്യം മു​ത​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്
ഇ പി ജയരാജന്‍ ഇടപെട്ട് അത് തടയുകയായിരുന്നുവെന്നും മുന്‍മന്ത്രി തോമസ് ഐസക്ക്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ ഇ പി ജയരാജന്‍ ഇടപെട്ട് അത് തടയുകയായിരുന്നുവെന്നും മുന്‍മന്ത്രി തോമസ് ഐസക്ക്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിന്റേത്. യാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ പൊതുവെ കുറഞ്ഞ സുരക്ഷാ സംവിധാനമേ ഉണ്ടാകൂ എന്നത് മുതലാക്കി മുഖ്യമന്ത്രിക്കെതിരെ ആസൂത്രണം ചെയ്ത ആക്രമണ ശ്രമമാണിത്. അത്തരത്തില്‍ ഒരു തീവണ്ടിയാത്രയില്‍ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമം നടത്തിയ പാരമ്പര്യമുള്ളവരാണല്ലോ ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്.

വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്. മുന്‍പ് ഒരു ഘട്ടത്തില്‍ രാഷ്ട്രീയ ആവശ്യത്തിനായി വിമാനം റാഞ്ചിയ പാരമ്പര്യമുള്ള സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ് എന്നതും മറക്കരുത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഇല്ലാക്കഥകള്‍ ഏറ്റെടുത്ത് കലാപത്തിനിറങ്ങുന്ന കോണ്‍ഗ്രസ് എങ്ങോട്ടാണ് നാടിനെ കൊണ്ടുപോകുന്നതെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

Tags