ജീപ്പ് യാത്രക്കാരെ വിറപ്പിച്ച് പിടിയാനയുടെ പരാക്രമം

trdcvjk

പാലക്കാട്: അട്ടപ്പാടിക്ക് സമീപം തമിഴ്‌നാട് വനപ്രദേശത്ത് ജീപ്പ് യാത്രക്കാരെ വിരട്ടി പിടിയാനയുടെ പരാക്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് തമിഴ്‌നാട് ഗോപനാരിയിലാണ് സംഭവം. തമിഴ്‌നാട് ഗോപനാരി അറക്കടവ് ഗ്രാമത്തിലേക്ക് ആദിവാസികള്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടില്‍ മറഞ്ഞിരുന്ന പിടിയാന പാഞ്ഞടുക്കുകയായിരുന്നു. ജീപ്പിലെ യാത്രക്കാര്‍ ബഹളം വച്ചതോടെ കാട്ടാന പിന്മാറി. യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. ഈ പ്രദേശത്ത് ബസ് സൗകര്യമില്ലാത്തതിനാല്‍ ജീപ്പിനെ ആശ്രയിച്ചാണ് ഊരുകാര്‍ യാത്ര ചെയ്യുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദിവാസി ഊരുകളില്‍ കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
 

Share this story