കൂടുതല്‍ കാലം തുടര്‍ച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരുന്ന റെക്കോർഡ് സ്വന്തമാക്കി പിണറായി വിജയൻ

pinarayi vijayan
2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോഡാണ് പിണറായി മറികടന്നത്.

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി പിണറായി വിജയൻ. 2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോഡാണ് പിണറായി മറികടന്നത്. 1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെയാണ് അച്യുതമേനോന്‍ കേരളം ഭരിച്ചത്.

2016 മേയ് 25-നാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബര്‍ 14-ന് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തന്റെ 2364ാം ദിനത്തിലെത്തി. അച്യുത മേനോന്‍ ഒരു സര്‍ക്കാരിന്റെ കാലത്താണ് തുടര്‍ച്ചയായി മുഖ്യമന്ത്രി കസേരയില്‍ ഇത്രയും ദിവസം പിന്നിട്ടത്.

രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തുടര്‍ച്ചയോടെയാണ് പിണറായി വിജയന്‍ രണ്ട് സര്‍ക്കാരുകളുടെ ഭാഗമായി തുടര്‍ച്ചയായി ഇത്രയും ദിവസം തികച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് 17 ദിവസം കാവല്‍ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടര്‍ച്ചയായി കേരളം ഭരിച്ചത്.

Share this story