പിണറായി ഹിറ്റ്ലറിനെക്കാൾ ഏകാധിപതിയാകുന്നു : പ്രതിപക്ഷ നേതാവ്
 VD Satheesan


തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പിണറായി ഹിറ്റ്ലറിനെക്കാൾ ഏകാധിപതി ആകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രവർത്തകരെ തല്ലിച്ചതച്ച ജയരാജിനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

'ബോംബ് കയ്യിൽ വെക്കുന്നതും രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നതും ഭീകരപ്രവർത്തനമാണ്. സിപിഎമ്മാണ് ആസൂത്രിതമായ ഭീകരപ്രവർത്തനം നടത്തുന്നത്. അന്താരാഷ്ട്ര ഭീകര സംഘടനകളെ പോലും തോൽപ്പിക്കുന്ന പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു. വിമാനത്തിൽ പ്രതിഷേധിച്ചത് തെറ്റാണെന്ന് പറയുന്നവരാണ് പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചതെന്നും സതീശന്‍ പറഞ്ഞു.

'ഉദ്യോഗസ്ഥരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം ഇപ്പോൾ മാറി. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത് എന്ന് പൊലീസുകാരോട് സതീശൻ ഉപദേശിച്ചു. ചെയ്താൽ ആരും രക്ഷിക്കാൻ ഉണ്ടാകില്ല എന്ന് ഓർക്കണം. എ.ഡി.ജി.പിയുടെ അവസ്ഥ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഡോർ ഓടുന്നതിനിടെ തുറന്നു വഴിയാത്രക്കാരെ കൊല്ലാൻ ശ്രമിച്ചു. ഇതൊന്നും കണ്ടു കോൺഗ്രസ് ഭയപ്പെടില്ല. സമരവുമായി മുന്നോട്ട് പോകുകരിങ്കൊടി കാണുമ്പോൾ എന്തിനാണ് അസഹിഷ്ണുത? സംഘപരിവാറുമായി ഒത്തു ചേർന്ന് സി.പി.എം സ്വർണക്കടത്ത് കേസ് ഒതുക്കാൻ ശ്രമിക്കുന്നു. ഇ.പി ജയരാജൻ വാ തുറന്നാൽ പറയുന്നത് പച്ചക്കള്ളമാണ്. മദ്യപിച്ച ഒരാളെപ്പോലെയാണ് ജയരാജൻ വിമാനത്തിനകത്ത് പെരുമാറിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share this story