ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

high court

ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍  തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന്  ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇന്നലെ വാദം നടക്കവെ സര്‍ക്കാര്‍ കോടതിയില്‍  വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്. 

Share this story