ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
rahul

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരില്‍ റോഡില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്.

റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നല്‍കി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാര്‍ക്ക് പണം ഈടാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ഹ!ര്‍ജിയിലുണ്ട്.  രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കിയുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത്.

Share this story