പെരിയ ഇരട്ടക്കൊലക്കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
Periya Double Murder Case

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ  കൊച്ചി സിബിഐ കോടതി തള്ളി.11,15,17 പ്രതികളായ പ്രദീപ്, എ.സുരേന്ദ്രൻ,റെജി വർഗീസ് എന്നിവരുടെ ഹര്‍ജിയാണ് സിബിഐ  പ്രത്യേക ജഡ്ജി കെ.കമനീസ് തള്ളിയത്.

നിലവില്‍ ജാമ്യം നല്കാവുന്ന സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.  പ്രാദേശികമായി  സ്വാധീനമുള്ള വ്യക്തികളാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സിബിഐ  വാദം കണക്കിലെടുത്താണ് നടപടി.  സിപിഎം  പ്രവർത്തകരായ പ്രതികൾ ഗൂഢാലോചന നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 24 പ്രതികളാണ് കേസില്‍ ഉള്ളത്.

Share this story