പെരിയ കേസ് ; പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

periya case

പെരിയ കേസ് പ്രതികളുടെ ജയില്‍ മാറ്റാന്‍ ഉത്തരവ്. കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. 

കോടതി അനുമതി ഇല്ലാതെ കേസിലെ പ്രതി പീതാംബരന് ആയുര്‍വ്വേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കോടതിയില്‍ ഇന്ന് മാപ്പ് എഴുതി നല്‍കി.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി എ.പീതാംബരന് ചട്ടവിരുദ്ധമായി ചികില്‍സ അനുവദിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ജയില്‍ സൂപ്രണ്ട് ആര്‍ സാജന്‍ മറ്റൊരു കേസില്‍ സസ്‌പെന്‍ഷനില്‍ ആയതിനാല്‍ ജോയിന്റ് സൂപ്രണ്ട് നസീം ഹാജരായി. കേസില്‍ വിശദീകരണം കേട്ട കോടതി കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് പ്രതികളെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. പീതാംബരന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഉത്തരവിട്ടു.

Share this story