പേരാമ്പ്ര ചെറുവണ്ണൂരില്‍ വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന് പരാതി
missing-lady

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന് പരാതി. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ആദില നിബ്രാസി(23)നെയാണ് തിങ്കള്‍ മുതല്‍ കാണാനില്ലെന്ന് പിതാവ് മേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയായ നീക്കമാണിതെന്നു കുടുംബം പരാതിപ്പെടുന്നു. മേപ്പയൂര്‍ പൊലീസ് കേസെടുത്തു. ഭരണം നിലനിര്‍ത്താനുള്ള എല്‍ഡിഎഫ് ശ്രമത്തിന്റെ ഭാഗമാണെന്ന് ആദിലയുടെ മാതാവ് പറഞ്ഞു. 

ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ രാധ ഒരു വര്‍ഷമായി സജീവമല്ല. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പരാജയപ്പെടുമോ എന്ന് സിപിഎമ്മിനു ഭയമുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആ സാഹചര്യത്തിലാണ് ആദിലയുടെ തിരോധാനമെന്നാണ് പരാതി.


 

Share this story