പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി
boat

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പ്രദേശവാസിയായ വിശ്വനാഥനെയും, രണ്ടു പേരെയുമാണ് കാണാതായത്. ഫയര്‍ ഫോഴ്‌സ് പ്രദേശത്തേക്ക് എത്തുന്നു.

അതേസമയം, ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പന്‍, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.

Share this story