പത്തനംതിട്ടയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു
accident


പത്തനംതിട്ട: അടൂരിൽ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. അടൂർ മലമേക്കര സ്വദേശി കെ.എസ് അതുൽ ആണ് മരിച്ചത്. അതുലും സുഹൃത്ത് അഭിജിത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിച്ചാണ് അപകടം. അടൂർ ബൈപ്പാസ് റോഡിലെ വട്ടത്രപ്പടി ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയത്. അടൂർ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അതുൽ മരിച്ചത്. കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്‍റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Share this story