പത്തനംതിട്ട സീതത്തോടിലൂടെ ഒഴുകിയെത്തിയ കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ
wood

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  പത്തനംതിട്ട സീതത്തോടിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്‌, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തും അറസ്റ്റ് ചെയ്തതും.

കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കനത്ത മഴ പെയ്തത്തിന്  പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

Share this story