പത്തനംതിട്ട ഡി.സി.സി ജന. സെക്രട്ടറി ബസിടിച്ച് മരിച്ചു
dl,de

അടൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മരിച്ചു. അടൂർ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രൻ (56) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയിൽ എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം. ഭാര്യാ സഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തിരുവനന്തപുരത്ത് പോകാൻ വീട്ടിൽ നിന്നിറങ്ങി ആനന്ദപ്പള്ളി ജങ്ഷനിലേക്ക് കാൽനടയായി പോകുകയായിരുന്നു ഇരുവരും.ഇവർക്ക് കയറാനുള്ള കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് മരണം. ബസ് വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പരേതൻ അടൂർ നഗരസഭ മുൻ കൗൺസിലറും ഭാര്യ ജ്യോതി സുരേന്ദ്രൻ അടൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സണും ആണ്. മക്കൾ: അനന്ദു സുരേന്ദ്രൻ (ജർമ്മനി), അഞ്ജലി സുരേന്ദ്രൻ. 

Share this story