
കര്‍ക്കിടക വാവുബലിക്ക് വിശ്വാസികള്‍ക്ക് സന്നദ്ധ സേവനം നടത്തണമെന്ന സിപിഐഎം നേതാവ് പി ജയരാജന്റെ ആഹ്വാനം പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് വഴിവെച്ചതില്‍ വിശദീകരണവുമായി എത്തിയ പി ജയരാജനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. 'പാര്‍ട്ടിയിലെ മുസ്ലിം സഖാക്കള്‍ക്ക് നോമ്പെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന് എന്ന പേരിനാണ് കുഴപ്പം, ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കള്‍ക്ക് ഇതുതന്നെ വേണം' എന്നാണ് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിങ്ങനെ
''പാര്‍ട്ടിയിലെ മുസ്ളീം സഖാക്കള്‍ക്ക് നോമ്പെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന് എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അന്‍വറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വാദിക്കാം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കള്‍ക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആര്‍മി''.