പറവൂര്‍ ഭക്ഷ്യ വിഷബാധ ; ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധ ശ്രമത്തിന് കേസ്
Wed, 18 Jan 2023

എറണാകുളം പറവൂരില്‍ 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. താലൂക്ക് ആശുപത്രിയില്‍ 28 പേര്‍ ചികിത്സയിലുണ്ട്. 20 പേര്‍ സ്വകാര്യ ആശുപത്രിയിലാണ്. തൃശൂരില്‍ 12 പേരും കോഴിക്കോട് നാലു പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.