പറശ്ശിനി അടിമുടി മാറുന്നു: ഓളപ്പരപ്പിലൂടെ കാഴ്ചകള്‍ നുകരാന്‍ ഹൗസ്‌ബോട്ട്, ലക്ഷ്വറിബോട്ട്, സ്പീഡ്‌ബോട്ട്, കയാക്കിംഗ് പെഡല്‍ബോട്ട്, ഡോനെറ്റ് തുടങ്ങിയവ ഒരുക്കി പറശിനി റിവര്‍ ക്രൂയിസ് ആന്റ് ഹോളിഡേയ്‌സ്.
Parasini River Cruise and Holidays

കണ്ണൂർ: പ്രവാസി കൂട്ടായ്മയായ പറശിനി റിവര്‍ ക്രൂയിസ് ആന്റ് ഹോളിഡേയ്‌സ് എല്‍.എല്‍.പിയുടെ ടൂറിസം പ്രൊജക്ട്  ചൊവ്വാഴ്ച്ച മന്ത്രി എം.വി ഗോവിന്ദൻ നാടിന് സമര്‍പ്പിക്കും.  ഹൗസ്‌ബോട്ട്, ലക്ഷ്വറിബോട്ട്, സ്പീഡ്‌ബോട്ട്, കയാക്കിംഗ്, പെഡല്‍ബോട്ട്, ഡോനെറ്റ് തുടങ്ങിയവയാണ് ടൂറിസം പ്രൊജക്ടില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 9.30ന് നണിയൂര്‍ നമ്പ്രത്ത് നടന്ന ചടങ്ങില്‍ മന്ത്രി  എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും . 

പ്രവാസി കൂട്ടായ്മയായ പറശിനി റിവര്‍ ക്രൂയിസ് ആന്റ് ഹോളിഡേയ്‌സ് എല്‍.എല്‍.പിയിൽ തദ്ദേശിയരും പ്രവാസികളുമായ പതിനൊന്നു പേരടങ്ങുന്ന കൂട്ടായ്മയാണ്. ഇവരുടെ നേതൃത്വത്തിൽ പറശിനി പുഴയുടെ ഓളപ്പരപ്പിലൂടെ കാഴ്ചകള്‍ നുകരാന്‍ ഹൗസ്‌ബോട്ട്, ലക്ഷ്വറിബോട്ട്, സ്പീഡ്‌ബോട്ട്, കയാക്കിംഗ്, പെഡല്‍ബോട്ട്, ഡോനെറ്റ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. 

റിവർ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ റൈഡുകളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് പറശിനി റിവര്‍ ക്രൂയിസ് ആന്റ് ഹോളിഡേയ്‌സ് എല്‍.എല്‍.പിയുടെ പ്രത്യേകത. ഒരാൾ മുതൽ 50 പേർ ഒരുമിച്ചും ഒരു ഫാമിലിക്കു മാത്രമായും പറശിനി പുഴയുടെ മനോഹാരിത നുകരാനാകുന്ന വിധത്തിൽ വളപട്ടണം പാലത്തിനും മുല്ലക്കൊടി പാലത്തിനുമിടയിലാണ് സർവ്വീസ് സജ്ജീകരിച്ചിരിക്കുന്നത്. 

Parasini River Cruise and Holidays

ബോട്ടുകളില്‍ സവാരിക്കൊപ്പം ജന്മദിനം, വിവാഹനിശ്ചയം, റിട്ടയര്‍മെന്റ്, ക്ലബ് മീറ്റിങ്ങ് തുടങ്ങിയ പരിപാടികള്‍ നടത്താനുള്ള സൗകര്യവും ബോട്ടുകളിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം മലബാറിന്റെ തനത് രുചികളുള്‍പ്പെടെയുള്ള വിഭവങ്ങളും ലഭ്യമാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്‌ന അധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്തംഗം എന്‍.വി. ശ്രീജിനി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. രേഷ്മ, മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി. ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ്‌കുമാര്‍, എന്‍. അനില്‍കുമാര്‍, പി. ശശിധരന്‍, ഷംസീര്‍ മയ്യില്‍, പി. മുകുന്ദന്‍, എം.വി. ജനാര്‍ദനന്‍ സംസാരിക്കും.കെ. പ്രഭാകരന്‍ സ്വാഗതവും ഒ.വി. കൃഷ്ണന്‍ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ കെ. പ്രഭാകരൻ, ഒ. വി. കൃഷ്ണൻ, പി. എം മുരളീധരൻ സംബന്ധിച്ചു.

Share this story