പാരലല്‍ കോളജ് അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍
Thu, 5 May 2022

കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോക്സോ വകുപ്പ് പ്രകാരം പാരലല്‍ കോളജ് അധ്യാപകന് അറസ്റ്റില്‍. അധ്യാപകന് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് മാതാവിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ പാരലല്‍ കോളജ് അധ്യാപകന് ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ബാബുവിന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പാണ് പാരലല്‍ കോളജ് ആരംഭിക്കുന്നത്.
ബാബു അറസ്റ്റിലായതിന് പിന്നാലെ പാരലല്‍ കോളജ് അടിച്ച് തകര്‍ത്ത് തീവെച്ച നിലയില്‍ കണ്ടെത്തി. കോളജ് അടിച്ച് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.